അമേരിക്കയിൽ കൊല്ലപ്പെട്ട മൂന്നു വയസുകാരി ഷെറിൻ മാത്യൂസിന്റെ വളർത്തമ്മ സിനി മാത്യൂസ് സ്വന്തം മകളെ വിട്ടുകിട്ടാൻ നൽകിയ ഹർജി പിൻവലിച്ചു. ജനുവരി 26ന് കോടതിയിൽ ഹാജരായപ്പോഴാണ് സിനി മാത്യൂസ് സ്വന്തം മകളെ വേണമെന്ന ആവശ്യത്തിൽ നിന്നും പിന്മാറിയത്.മൂന്നു വയസുകാരി ഷെറിൻ മാത്യൂസിന്റെ കൊലപാതക കേസിൽ പോലീസിന്റെ പിടിയിലായ സിനി മാത്യൂസ് സ്വന്തം മകൾക്കായി നേരത്തെ കോടതിയെ സമീപിച്ചിരുന്നു. എന്നാൽ ഷെറിന്റെ കൊലപാതകത്തിൽ ക്രിമിനൽ കുറ്റങ്ങൾ നിലനിൽക്കുന്നതിനാൽ സിനിയും ഭർത്താവ് വെസ്ലി മാത്യൂസും സ്വന്തം കുഞ്ഞിനെ വളർത്താനും യോഗ്യരല്ലെന്നായിരുന്നു കോടതിയുടെ നിരീക്ഷണം.കുഞ്ഞു ഷെറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് സിനി മാത്യൂസിനെതിരെ പോലീസ് ക്രിമിനൽ കേസെടുത്തിരുന്നു. ഈ സാഹചര്യത്തിൽ സ്വന്തം മകളെ സിനി മാത്യൂസിന് വിട്ടുനൽകാൻ കോടതി തയ്യാറാകില്ലെന്നാണ് വിലയിരുത്തൽ.